Categories: KERALATOP NEWS

വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത; 2 ജില്ലയിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 25ാം തിയ്യതി കണ്ണൂര്‍ കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 25 ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

25-07-2024: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

24-07-2024: കണ്ണൂർ, കാസറഗോഡ്
25-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്
26-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
27-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
25.07.2024 മുതൽ 26.07.2024 വരെ: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
<BR>
TAGS : RAIN | KERALA
SUMMARY : Rain updates Kerala

Savre Digital

Recent Posts

മത്സ്യബന്ധന ബോട്ട് കടലില്‍ കത്തിനശിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…

5 minutes ago

നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ലെന്ന് തിരിച്ചറിഞ്ഞു, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു; കോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…

44 minutes ago

ക്വിസ് മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്‌…

1 hour ago

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ്  അക്രമികള്‍…

2 hours ago

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…

4 hours ago

കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി…

4 hours ago