തിരുവനന്തപുരം: നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോര്‍ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഡല്‍ഹിയില്‍ നടന്ന ആയുഷ്മാന്‍ ഭാരത് ഗുണവത് സ്വാസ്ഥ് നാഷണല്‍ ഈവന്റില്‍ വച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി പുരസ്‌കാരം കൈമാറി. കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നഷീദ, സംസ്ഥാന, ജില്ലാ ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലുണ്ടായ പുരോഗതിയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികള്‍ക്ക് എന്‍ ക്യു എ എസ് അംഗീകാരവും 76 ആശുപത്രികള്‍ക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി.
അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രം, 116 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
<BR>
TAGS ; KERALA | BEST FAMILY HEALTH CENTER
SUMMARY : Proud achievement again; The best family health center in the country in Kerala
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…