മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുളായിലുണ്ടായ സംഭവത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായത്. മണിയുടെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിച്ചു. മൃതദേഹം നിലമ്പൂര്‍ ഗവണ്മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
TAGS : ELEPHANT ATTACK
SUMMARY : Wild elephant attacks again; A tribal youth was killed
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്) പരീക്ഷക്ക് ഇന്ന് മുതല്‍ തുടക്കമാകും. എൽപി വിഭാഗം പരീക്ഷകൾ 17നാണ് ആരംഭിക്കുക. ഒന്നു മുതൽ…
ആലപ്പുഴ: പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല്‍ കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ്…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡലപൂജയുടെ ഭാഗമായുള്ള ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറ്റും. കൊടിയേറ്റുദിവസം ഏരിയ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ വര്‍ണശബളമായ ഘോഷയാത്രയുണ്ടായിരിക്കും. 22-ന്…
ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ, ഒത്തുചേരലുകൾ, രാത്രി ആഘോഷങ്ങൾ എന്നിവ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി…
ബെംഗളൂരു: രാജ്യത്തെ ഏറ്റവും മുതിർന്ന എംഎല്‍എയും കോൺഗ്രസ് നേതാവുമായ ഷാമനൂർ ശിവശങ്കരപ്പ(94) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.…
ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…