തിരുവനന്തപുരം: കേരളത്തില്‍ കുതിച്ചുയർന്ന് സ്വർണ വില. ആദ്യമായി 67,000 കടന്ന് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സ്വർണ വിപണി. പവന് 520 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 67,000 കടന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 67,400 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 65 രൂപയാണ് വർധിച്ചത്. 8425 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വർണവില. ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയാണ് വർധിച്ചത്. 20ന് 66,480 രൂപയായി ഉയർന്ന് സർവകാല റെക്കോർഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വർണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വർണവില തിരിച്ചുകയറാൻ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോർഡ് ഭേദിച്ച് സ്വർണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
TAGS : GOLD RATES
SUMMARY : Gold rate is increased
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…