Categories: TOP NEWS

വീണ്ടും ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി മഴ

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്ക്-കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതിചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലകളിൽ ശക്തമായ മഴക്കുള്ള മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.

മ്യാന്മറിന് മുകളിൽ നിലവിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബംഗ്ലാദേശിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ എത്തിച്ചേരാനും സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
<BR>
TAGS : RAIN UPDATES | KERALA
SUMMARY : Widespread rain in Kerala for the next 7 days

Savre Digital

Recent Posts

വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…

6 minutes ago

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…

28 minutes ago

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…

37 minutes ago

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…

1 hour ago

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത നിരോധനം പാകിസ്ഥാന്‍ സെപ്റ്റംബർ 23 വരെ നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…

2 hours ago

മെെസൂരു കേരള സമാജം ഓണാഘോഷം; സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്

ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…

2 hours ago