വിവാഹവാർഷിക ദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടൻ ധർമജനും ഭാര്യയും. പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ധർമജൻ ഇക്കുറി വിവാഹ വാർഷിക ദിനം ആഘോഷമാക്കിയത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചാണ് ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്.
ധർമജൻ ഭാര്യയെ താലികെട്ടി തുളസിമാല അണിയിക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇന്ന് രാവിലെ താരം ഫേസ്‌ബുക്കില്‍ ഭാര്യയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെെസ് നിറച്ച് ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മിമിക്രി വേദികളിലൂടെയാണ് ധർമജൻ ബോള്‍ഗാട്ടി കലാരംഗത്ത് സജീവമായത്. പാപ്പി അപ്പച്ച ആണ് ആദ്യസിനിമ. പാച്ചുവും കോവാലനും, ഓർഡിനറി, ചാപ്റ്റേഴ്സ്, ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, പവി കെയർടേക്കർ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും പങ്കെടുത്തു.
TAGS: DHARMAJAN BOLGATTI| MARRIAGE|
SUMMARY: Dharmajan got married again
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി. തിങ്കളാഴ്ച്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ്…
ഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ ജയിലിലാകുകയോ ചെയ്താല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന…
കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും…
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…