ബെംഗളൂരു: വൃത്തിഹീനമായ ഭക്ഷണം നൽകിയ ഹോട്ടലിന് പിഴ ചുമത്തി ബെംഗളൂരു അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉഡുപ്പി ഗാർഡൻ ഹോട്ടലിനാണ് പിഴ ചുമത്തിയത്.
കോറമംഗല സ്വദേശിനി താഹിറയാണ് (56) പരാതി നൽകിയത്. 2022 ജൂലൈ 30 ന് ഫാമിലി ട്രിപ്പിനായി ഹാസനിലേക്ക് പോകുകയായിരുന്ന ഇവർ പ്രഭാതഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയിരുന്നു. എന്നാൽ ലഭിച്ച ഭക്ഷണം തണുത്തതാണെന്നും വൃത്തിഹീനമാണെന്നും താഹിറ ആരോപിച്ചു. കൂടാതെ റസ്റ്റോറൻ്റ് ജീവനക്കാരോട് ചൂടുള്ള ഭക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അത് നൽകാനാവില്ലെന്ന് പരുഷമായി മറുപടി നൽകിയെന്നും താഹിറ ആരോപിച്ചു.
തുടർന്ന് ഇവർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കമ്മിഷൻ പ്രസിഡൻ്റ് ബി.നാരായണപ്പ റസ്‌റ്റോറൻ്റിന് 5000 രൂപ പിഴ ചുമത്തി. ഇതിനു പുറമെ വ്യവഹാരച്ചെലവിനായി 2000 രൂപയും അധികമായി ചുമത്തി.
TAGS: BENGALURU UPDATES| HOTEL| FINE
SUMMARY: Bengaluru hotel fined for serving unhygienic food
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…