തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോർഡ്. പ്രതി കുറ്റകൃത്യത്തില്‍ ഏർപ്പെട്ടത് പൂർണ ബോധത്തോടെയാണെന്നും മെഡിക്കല്‍ ബോർഡ് വ്യക്തമാക്കുന്നു. നിലവില്‍ ശാരീരിക പ്രശ്നങ്ങള്‍ മാത്രമാണ് പ്രതിക്കുള്ളത്. ഇത് ഭേദമായാല്‍ ആശുപത്രി വിടാമെന്നും മെഡിക്കല്‍ ബോർഡ് അറിയിച്ചു.
അഫാന് രണ്ടു ദിവസത്തിനകം ആശുപത്രി വിടാമെന്നാണ് മെഡിക്കല്‍ ബോർഡ് വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാർജ്ജ് ചെയ്യുന്ന മുറയ്ക്ക് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും. വെഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാകും പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുക.
TAGS : VENJARAMOODU MURDER
SUMMARY : Venjaramoodu massacre: Medical board finds that accused Afan has no mental problems
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്മാര് തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര് വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…