പാലക്കാട്: കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് ട്രാന്‍സ്ഫോമറിന്. കുമരംപുത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. കെഎസ്‌ഇബിയുടെ ട്രാന്‍സ്ഫോര്‍മറിന് വെടികൊണ്ടത്. വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്ഫോമറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി.
പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ കെഎസ്‌ഇബി രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാന്‍സ്ഫോമറാണ് വെടികൊണ്ട് കേടായത്. കെഎസ്‌ഇബി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിനു സംഭവിച്ച നഷ്ടം പഞ്ചായത്ത് നല്‍കണമെന്നാണ് കെഎസ്‌ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
TAGS : LATEST NEWS
SUMMARY : Shot at a wild boar, killed a transformer; KSEB suffers a loss of Rs. 2.5 lakh
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…