ബെംഗളൂരു: ഹിന്ദി വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്ത ആറ് പേർ അറസ്റ്റിൽ. കര്‍ണാടകയിലെ ഗോകക്കിലാണ് സംഭവം. അൻവർ യാദവാദ്, സദ്ദാം യാദല്ലി, രവി ഹ്യാഗാദി, ദുണ്ടപ്പ ഒനഷെനവി, വിട്ടൽ ഹൊസത്തോട്ടൽ, മല്ലപ്പ കുണ്ഡലി എന്നിവരാണ് അറസ്റ്റിലായത്. 100 ൻ്റെയും 500 ൻ്റെയും കള്ളനോട്ടുകളാണ് പ്രതികൾ വിതരണം ചെയ്തിരുന്നത്.
ഫർസി എന്ന ഹിന്ദി വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. ഗോകക് ടൗണിലെ കടബാഗട്ടി ഗുഡ്ഡയിൽ വെച്ചാണ് സംഘം പിടിയിലായത്. 100ൻ്റെ 305 നോട്ടുകളും 500 രൂപയുടെ 6,792 കള്ളനോട്ടുകളുമാണ് പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തത്. 5,23,900 രൂപയുടെ കള്ളനോട്ടുകൾ, പ്രിൻ്റർ, സ്‌ക്രീനിംഗ് ബോർഡ്, പെയിൻ്റ്, പ്രിൻ്റിംഗ് പേപ്പർ, ആറ് മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: KARNATAKA | ARREST
SUMMARY: Fake currency gang busted in Gokak, six arrested
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…