ബെംഗളൂരു: വെറുപ്പും വിദ്വേഷവും തീവ്രവർഗ്ഗീയതയും നുണയും പ്രചരിപ്പിച്ചു മതങ്ങളെയും വംശീയസ്വത്വങ്ങളെയും തമ്മിലടിപ്പിച്ചു സാമൂഹിക ഊർജ്ജത്തെശിഥിലമാക്കി ദുർബ്ബലപ്പെടുത്തുന്നതിനെതിരെ പൗരസമൂഹം ജാഗരൂഗരാവണമെന്നും, സ്നേഹസാഹോദര്യ സഹാനുഭൂതിയിലധിഷ്ഠിതമായ മാനവികതയുടെ പ്രചാരകരായി ഓരോവ്യക്തിയും മാറണമെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ. ആർ. കിഷോർ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസചർച്ചയിൽ വർത്തമാനകാല സമൂഹവും പ്രതിരോധവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപകമാവുന്ന നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്താൻ പരിജ്ഞാനവും പരിശീലനവും ആർജ്ജിക്കണമെന്നും പ്രതിരോധം ശക്തമാക്കാൻ അതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസോസിയേഷൻ പ്രസിഡൻ്റ് പി. മോഹൻദാസ് അധ്യക്ഷനായി, സാംസ്‌കാരിക പ്രവർത്തകൻ സുദേവൻ പുത്തഞ്ചിറ സെമിനാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ബി.എസ്.ഉണ്ണികൃഷ്ണൻ, ശാന്തകുമാർ എലപ്പുള്ളി, ടി. എം.ശ്രീധരൻ, തങ്കച്ചൻ പന്തളം, ആർ.വി.ആചാരി,സി. കുഞ്ഞപ്പൻ, പൊന്നമ്മ ദാസ്, സി. ജേക്കബ്, രവി കുമാർ തിരുമല എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ്. പി. പി നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION
SUMMARY :
മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…
ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…
കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍…