കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസില്‍ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് വനം മേധാവി. വേടനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് വനം മേധാവി സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. വേടനെതിരായ നടപടി നിയമങ്ങള്‍ പാലിച്ചായിരുന്നെന്ന് റിപ്പോർട്ടില്‍ ന്യായീകരിക്കുന്നു. എന്നാല്‍ കേസില്‍ ഉദ്യോഗസ്ഥർ ശ്രീലങ്കൻ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും കുറ്റപ്പെടുത്തുന്നു.
അന്വേഷണത്തിന് മുമ്പു തന്നെ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറഞ്ഞത് തെറ്റായിപ്പോയെന്നും വിമർശനമുയർന്നിട്ടുണ്ട്. കേസില്‍ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിയോട് റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം നടപടിയുണ്ടായേക്കും.
അറസ്റ്റിനു പിന്നാലെ വനംവകുപ്പിനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പലരും ഇത് രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിലേക്ക് മന്ത്രി കടന്നത്. മുഖ്യമന്ത്രിയുടെ കൂടി നിർദേശ പ്രകാരമാണ് നീക്കമെന്നാണ് വിവരം.
TAGS : RAPPER VEDAN
SUMMARY : Case against Vedan: Forest department chief’s report justifies and blames officials
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…