കൊച്ചി: വേടനെ അറസ്റ്റ് ചെയ്തതില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലില്‍ കോടനാട് റേഞ്ച് ഓഫീസർ ആയിരുന്ന ആർ അധീഷിനെ സ്ഥലം മാറ്റി. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡ്യൂട്ടിലേക്കാണ് മാറ്റിയത്. നേരത്തെ ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാൻ വനംമന്ത്രി നിർദേശം നല്‍കിയിരുന്നു. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി.
വേടന്‍റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അതീഷിന്റെ സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. സംഭവം വിവാദമായതിന്റേ പിന്നാലെ റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് നല്‍കരുത് എന്ന് മന്ത്രി നിർദേശം നല്‍കിയിരുന്നു. കേസില്‍ ഉദ്യോഗസ്ഥർ സ്വീകരിച്ചത് തെറ്റായ നിലപാടാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് എറണാകുളത്ത് ഡിഎഫ്‌ഒ ഓഫീസിലെത്തി ടെക്നിക്കല്‍ അസിസ്റ്റന്റ് പദവി ഏറ്റെടുക്കാൻ നിർദേശം നല്‍കിയത്.
കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുലിപ്പല്ല് കേസില്‍ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. പിന്നാലെയാണ് അതീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടത്.
TAGS : RAPPER VEDAN
SUMMARY : Vedan arrested; Kodanad range officer transferred
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…