കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടനെതിരെ കേസെടുത്ത് വനംവകുപ്പും. വേടന്റെ മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. തായ്ലന്ഡില് നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നാണ് വേടന് നല്കിയ മൊഴി. എന്നാല്‍ പുലിപ്പല്ല് നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഫ്ളാറ്റില്‍ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്.
വേടനെ പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിടുന്നതിന് പിന്നാലെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം വേടന്റെ ഒപ്പമുണ്ടായിരുന്നവരുടെ വാഹനവും പോലീസ് പരിശോധിക്കുന്നുണ്ട്. വേടന് കഞ്ചാവ് ഉപയോഗിച്ചതായി ഇയാള്‍ തന്നെ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
TAGS : VEDAN
SUMMARY : Tiger tooth found in Vedan’s necklace; Forest Department files case
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന് വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന് കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന് അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…