ബെംഗളൂരു: കടുത്ത വേനൽ ചൂടിൽ കർണാടക. കല്യാണ കർണാടക മേഖലയിലാണ് (ഹൈദ്രബാദ്-കർണാടക) സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ ചൂട് അനുഭവപ്പെടുന്നത്. വടക്കൻ കർണാടക ജില്ലകളിൽ നാൽപതു ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില. ഞായറാഴ്ച കലബുർഗി ജില്ലയിൽ മാത്രം രേഖപ്പെടുത്തിയ താപനില 43.1 ഡിഗ്രി സെൽഷ്യസാണ്.
റായ്ച്ചൂർ, കൊപ്പാൽ, ബാഗൽകോട്ട്, വിജയപുര ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഇതിനോടകം സംസ്ഥാന ആരോഗ്യ വകുപ്പ് ഉഷ്ണ തരംഗ മുന്നറിയിപ്പും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ബെംഗളൂരുവിലും കഴിഞ്ഞ എട്ടു വർഷത്തിനിടെയുള്ള ഏറ്റവും കടുത്ത വേനൽ ചൂട് ആണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 37.6 ഡിഗ്രി സെൽഷ്യസ് താപനില നഗരത്തിൽ രേഖപ്പെടുത്തി.
സാധാരണ വേനൽക്കാലങ്ങളിൽ ബെംഗളൂരുവിൽ താപനില 35ൽ കവിയാറില്ല. എന്നാൽ ഇത്തവണ റെക്കോർഡ് ചൂട് ആണ് അനുഭവപ്പെടുന്നത്. രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
The post വേനലിൽ വെന്തുരുകി കർണാടക; കലബുർഗിയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…