ബെംഗളൂരു: അഞ്ച് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ പെയ്ത വേനല്‍ മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതായി ബെസ്കോം. മഴ കാരണം അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതിനാൽ ബെസ്കോമിനു 1.18 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
33 ഹൈടെൻഷൻ തൂണുകൾ, 29 ലോ ടെൻഷൻ തൂണുകൾ, 11 ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെ 305 വൈദ്യുത തൂണുകൾ മഴയിൽ തകർന്നു. 25.63 ലക്ഷം രൂപയാണ് ഇവയുടെ അറ്റകുറ്റപ്പണിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. 57 ട്രാൻസ്ഫോർമറുകൾക്കും 18 ഇരട്ട തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചു. യഥാക്രമം 86.20 ലക്ഷം രൂപയും 6.67 ലക്ഷം രൂപയും ഇവയുടെ അറ്റകുറ്റപ്പണി ചെലവ് കണക്കാക്കുന്നതായി ബെസ്‌കോം അധികൃതർ പറഞ്ഞു.
നാശനഷ്ടത്തെ തുടർന്ന് ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും വെള്ളിയാഴ്ച മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. പവർകട്ട് സംബന്ധിച്ച് 16,500 പരാതികളാണ് ബെസ്‌കോം ഹെൽപ്പ് ലൈനിൽ ലഭിച്ചത്. എച്ച്എസ്ആർ ലേഔട്ട്, വൈറ്റ്ഫീൽഡ്, ഇലക്‌ട്രോണിക്‌സ് സിറ്റി, മാറത്തഹള്ളി, ഈസ്റ്റ് ബംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശനിയാഴ്ചയും വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ രണ്ട് ദിവസത്തെ തുടർച്ചയായ മഴയ്ക്ക് ശേഷം ശനിയാഴ്ച ബെംഗളൂരുവിൽ മഴ രേഖപ്പെടുത്തിയില്ല. ഞായറാഴ്ച മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും, തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും മെയ് 8 ന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…
ബെംഗളൂരു: കൊല്ലം തേവലക്കര അരിനെല്ലൂർ കുമ്പഴ ഡോ. കെ സി ജോണിന്റെ ഭാര്യ ഡോ. ലളിത ഉമ്മൻ (71) ബെംഗളൂരുവിൽ…
ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ…
ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന കാളയെ മെരുക്കല്‍ മത്സരത്തിനിടെ കാളകളുടെ കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. ഹാവേരി ജില്ലയില്‍ ബുധനാഴ്ച…
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. പോലീസിന് നേരെ ആക്രമണം…
ബെംഗളൂരു: സ്വാമി ഉദിത് ചൈതന്യയുടെ ഛാന്ദോഗ്യോപനിഷത്ത് പ്രഭാഷണം ഇന്ദിരാനഗർ എച്ച്.എ.ഇ.എ ഭവനില്‍ ഒക്ടോബർ 26 മുതൽ നടക്കും. വൈകുന്നേരം 5…