വേനല്‍ മഴ; ബെസ്കോമിന് 1.18 കോടി രൂപയുടെ നാശനഷ്ടം

ബെംഗളൂരു: അഞ്ച് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരുവിൽ പെയ്ത വേനല്‍ മഴയിൽ നിരവധി നാശനഷ്ടങ്ങളുണ്ടായതായി ബെസ്കോം. മഴ കാരണം അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതിനാൽ ബെസ്കോമിനു 1.18 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

33 ഹൈടെൻഷൻ തൂണുകൾ, 29 ലോ ടെൻഷൻ തൂണുകൾ, 11 ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെ 305 വൈദ്യുത തൂണുകൾ മഴയിൽ തകർന്നു. 25.63 ലക്ഷം രൂപയാണ് ഇവയുടെ അറ്റകുറ്റപ്പണിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. 57 ട്രാൻസ്ഫോർമറുകൾക്കും 18 ഇരട്ട തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചു. യഥാക്രമം 86.20 ലക്ഷം രൂപയും 6.67 ലക്ഷം രൂപയും ഇവയുടെ അറ്റകുറ്റപ്പണി ചെലവ് കണക്കാക്കുന്നതായി ബെസ്‌കോം അധികൃതർ പറഞ്ഞു.

നാശനഷ്ടത്തെ തുടർന്ന് ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും വെള്ളിയാഴ്ച മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. പവർകട്ട് സംബന്ധിച്ച് 16,500 പരാതികളാണ് ബെസ്‌കോം ഹെൽപ്പ് ലൈനിൽ ലഭിച്ചത്. എച്ച്എസ്ആർ ലേഔട്ട്, വൈറ്റ്ഫീൽഡ്, ഇലക്‌ട്രോണിക്‌സ് സിറ്റി, മാറത്തഹള്ളി, ഈസ്റ്റ്‌ ബംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശനിയാഴ്ചയും വൈദ്യുതി തടസ്സം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ രണ്ട് ദിവസത്തെ തുടർച്ചയായ മഴയ്ക്ക് ശേഷം ശനിയാഴ്ച ബെംഗളൂരുവിൽ മഴ രേഖപ്പെടുത്തിയില്ല. ഞായറാഴ്ച മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും, തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും മെയ് 8 ന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥർ പറഞ്ഞു.

Savre Digital

Recent Posts

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ താഴ്ന്നുപോയ സംഭവം; സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പ്രമാടത്ത് താഴ്ന്നുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍…

20 minutes ago

ഒമ്പത് അവയവങ്ങള്‍ ദാനം ചെയ്തു; അനീഷ് ഇനി എട്ട് പേരിലൂടെ ജീവിക്കും

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍…

30 minutes ago

ഡല്‍ഹിയില്‍ ഗുണ്ടാ സംഘവും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; നാല് കുറ്റവാളികളെ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് കൊടും കുറ്റവാളികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബിഹാറില്‍ നിന്നുള്ള…

41 minutes ago

കര്‍ണാടകയില്‍ മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത; തീരദേശ കര്‍ണാടകയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

ബെംഗളൂരു: തമിഴ്നാട്ടില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതിനാല്‍ കര്‍ണാടകയുടെ പല ഭാഗങ്ങളിലും ശനിയാഴ്ച വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ…

56 minutes ago

രാഷ്ട്രപതിയുടെ സന്ദര്‍ശനം: കോട്ടയത്ത് രണ്ട് ദിവസങ്ങളില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയത്തില്‍…

1 hour ago

മഴ തുടരും, ഇന്ന് ഒമ്പത് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന്…

2 hours ago