ബെംഗളൂരു: വേനൽ രൂക്ഷമായതോടെ ബെംഗളൂരുവിലെ എണ്ണൂറോളം തടാകങ്ങളിൽ 125 എണ്ണം വറ്റിയതായി ബിബിഎംപി. 25 തടാകങ്ങൾ കൂടി വരൾച്ചയുടെ വക്കിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ശക്തമായ മഴ പെയ്താൽ മാത്രമേ ഇവ സംരക്ഷിക്കാനാകും. വറ്റിവരണ്ട 125 തടാകങ്ങളിൽ 100 എണ്ണം ബെംഗളൂരു അർബൻ ജില്ലയിലും 25 എണ്ണം ബിബിഎംപി പരിധിയിലുമാണ്. ചില തടാകങ്ങൾ ഒറ്റ ദിവസം കൊണ്ടാണ് വറ്റിവരണ്ടുപോകുന്നതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. ബിബിഎംപിയുടെ പരിധിയിലുള്ള 184 തടാകങ്ങളിൽ 50 എണ്ണത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്.
കോറമംഗല -ചല്ലഘട്ട, ഹെബ്ബാൾ-നാഗവാര വാലി പദ്ധതികളാണ് തടാകങ്ങൾ വറ്റാൻ പ്രധാന കാരണമെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. നല്ലൂരഹള്ളി തടാകം, വൈറ്റ്ഫീൽഡിന് സമീപമുള്ള തടാകം, വിഭൂതിപുര തടാകം തുടങ്ങിയവയാണ് വരണ്ടത്.
ബെംഗളൂരുവിൻ്റെ ഹൃദയഭാഗത്തുള്ള സാങ്കി ടാങ്ക് പെട്ടെന്ന് വറ്റിവരളുന്ന തടാകങ്ങളുടെ കൂട്ടത്തിലാണ്. നഗരത്തിലെ ബിഡബ്ല്യൂഎസ്എസ്ബി ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് 15 തടാകങ്ങളെങ്കിലും പുനരുജ്ജീവിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഴ തുടർന്നില്ലെങ്കിൽ കൂടുതൽ തടാകങ്ങൾ ഇത്തരത്തില്‍ പുനരുജ്ജീവിപ്പിക്കാനാണ് ബിഡബ്ല്യൂഎസ്എസ്ബി പദ്ധതിയിടുന്നത്.
തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.…
ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍…
2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…
കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…
ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…