ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പെട്ട അര്‍ജുന്റെ രണ്ട് ഫോണുകൾ കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നാണ് ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. ബാഗും ഒരു വാച്ചും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മകന് കൊടുക്കാനായി വാങ്ങിയതെന്ന് കരുതുന്ന കളിപ്പാട്ടവും ക്യാബിനില്‍ നിന്ന് ലഭിച്ചു. പരിശോധന തുടരുകയാണ്.
ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു. ക്യാബിനുള്ളില്‍ നിറഞ്ഞിരുന്ന ചെളി നീക്കം ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. അര്‍ജുന്‍ ഉപയോഗിച്ച ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറെ ദുഷ്‌കരമായ ദൗത്യത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് അര്‍ജുന്‍ ഓടിച്ച ലോറി ഗംഗാവാലി പുഴയില്‍ നിന്ന് പുറത്തെടുക്കാനായത്. ഇന്നലെ ലോറി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോവുകയായിരുന്നു. ഹാൻഡ് ബ്രേക്കില്‍ ആയതിനാല്‍ ലോറിയുടെ ബാക്ക് ടയറുകള്‍ ചലിക്കുന്ന അവസ്ഥയിലല്ല. അര്‍ജുന്റെ മൃതദേഹം വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ക്കു വിട്ടുനല്‍കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
TAGS : SHIROOR LANDSLIDE | ARJUN RESCUE
SUMMARY : Son’s toy and phone recovered from Arjun’s lorry
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ…
ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…
ബെംഗളൂരു: വൊക്കലിഗ മഠാധിപതിയായ കുമാര ചന്ദ്രശേഖരനാഥ സ്വാമി (82) അന്തരിച്ചു. കെങ്കേരി വിശ്വ വൊക്കലിഗ മഹാസംസ്ഥാന മഠത്തിന്റെ ആദ്യ മഠാധിപതിയാണ്.…