ബെംഗളൂരു: വൈകുണ്ഠ ഏകാദശി പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. രാവിലെ 8 മുതൽ രാത്രി 10 വരെയായിരിക്കും നിയന്ത്രണങ്ങൾ.
വെസ്റ്റ് ഓഫ് കോർഡ് റോഡിലൂടെ സാൻഡൽ സോപ്പ് ഫാക്ടറി ജംഗ്ഷനിൽ നിന്ന് മഹാലക്ഷ്മി മെട്രോ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ രാജാജിനഗർ, ഡോ. രാജ്കുമാർ റോഡ് വഴി കടന്നുപോകണം. വെസ്റ്റ് ഓഫ് കോർഡ് റോഡിലും സമീപമുള്ള റോഡുകളിലും കനത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.
സാൻഡൽ സോപ്പ് ഫാക്ടറി ജംഗ്ഷനും മഹാലക്ഷ്മി മെട്രോ ജംഗ്ഷനും ഇടയിലുള്ള വെസ്റ്റ് ഓഫ് കോർഡ് റോഡിൽ ഓട്ടോറിക്ഷകൾക്കും ക്യാബുകൾക്കും യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമില്ല. വസന്തപുരയിലെ ഇസ്‌കോൺ വൈകുണ്ഠ ഹിൽസിലും രാവിലെ 6 മണിക്കും രാത്രി 10 മണിക്കും ഇടയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഗുബ്ബലാല വില്ലേജ് ജംഗ്ഷൻ മുതൽ പൈപ്പ്‌ലൈൻ ജംഗ്ഷൻ വരെയുള്ള പൈപ്പ്‌ലൈൻ റോഡിൻ്റെ ഒരു ഭാഗം പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്.
രാവിലെ 5.30 നും രാത്രി 9നും ഇടയിൽ കെആർ പുരം പോലീസ് സ്റ്റേഷൻ റോഡിലും രാമമൂർത്തി നഗർ മെയിൻ റോഡിൽ നിന്ന് കൽക്കരെയുമായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ ഒരു ഭാഗത്തും നിയന്ത്രണങ്ങളുണ്ടാകും.
TAGS: BENGALURU | TRAFFIC RESTRICTION
SUMMARY: Traffic restrictions for Vaikunta Ekadashi in Bengaluru today
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…
ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു…
ബെംഗളുരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…
മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…