വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(50), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്. കൃഷി സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്.
കൃഷിയിടത്തിലേക്ക് പോയ അഷ്റഫിനെ കാണാത്തതിനാല്‍ മകനും മകളും അന്വേഷിച്ച് ചെന്നു. പിതാവ് വീണു കിടക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മകള്‍ ഇത് കണ്ടു നിലവിളിച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ: സുബൈദ. മറ്റുമക്കള്‍: അസ്ലം, മുഹ്സിന.
<br>
TAGS : MALAPPURAM | ELECTROCUTION
SUMMARY : Father and son died of electrocution while rescuing the father
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…