Categories: KERALATOP NEWS

വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു

കേരളത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡില്‍. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.

വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതില്‍ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ ഒരേ നിരക്കില്‍ വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങള്‍ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതു മൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താല്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്.

കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 ന് ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനും അതാണ് ഗുണകരം. വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ വൈകിട്ട് ആറു മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും മാറ്റി വയ്‌ക്കാവുന്ന പ്രവർത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുനക്രമീകരിച്ചു ഓട്ടോമാറ്റിക് പമ്പ് സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്‌ഇബി അറിയിച്ചു.

The post വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മൈസൂരു ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖ്; എതിർപ്പുമായി ബിജെപി നേതാക്കള്‍

ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂര്യ ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…

34 minutes ago

പൂരം കലക്കല്‍ കേസ്; എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന്…

36 minutes ago

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് - കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. രാവിലെ…

1 hour ago

ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ; കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും തുടക്കമാകും

തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം…

2 hours ago

സർജാപുര മലയാളിസമാജം ഓണാഘോഷം 30,31 തീയതികളില്‍

ബെംഗളൂരു: സർജാപുര മലയാളിസമാജത്തിന്റെ ഓണാഘോഷം ‘സർജാപൂരം 2025’ ഓഗസ്റ്റ് 30,31 തീയതികളില്‍ അബ്ബയ്യ സർക്കിളിൽ ദി പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ…

3 hours ago

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ ലഭിക്കുന്നത്…

3 hours ago