Categories: KERALATOP NEWS

വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം വേണോ?; മാര്‍ഗം നിര്‍ദ്ദേശിച്ച് കെഎസ്ഇബി

തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാല്‍, രാവിലെ 6നും വൈകുന്നേരം 6നുമിടയില്‍ 10 ശതമാനം കുറവ് നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാന്‍ കഴിയും.

വീട്ടിലെ വൈദ്യുത വാഹന ചാര്‍ജിങ്ങും വൈദ്യുതി വലിയതോതില്‍ ഉപയോഗിക്കുന്ന പമ്പ് സെറ്റ്, വാട്ടര്‍ ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗവും പകല്‍ സമയത്തേക്ക് മാറ്റുന്നത് വഴി വൈദ്യുതി ബില്ലില്‍ വലിയ ലാഭം നേടാമെന്നും കെഎസ്ഇബി നിര്‍ദേശിച്ചു.

2025 ഫെബ്രുവരി ഒന്നുമുതൽ യൂണിറ്റിന് ഒൻപത് പൈസ നിരക്കിൽ വൈദ്യുതി ചാർജ് കുറയുമെന്നും കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ഇന്ധന സര്‍ചാര്‍ജ് ഇനത്തിലാണ് കുറവ് ലഭിക്കുക. നേരത്തെ യൂണിറ്റിന് 19 പൈസയാണ് ഇന്ധന സര്‍ചാര്‍ജായി ഈടാക്കി വന്നിരുന്നത്. ഇത് 10 പൈസയായി കുറഞ്ഞിട്ടുണ്ട്.
<BR>
TAGS : KSEB | ELECTRICITY BILL
SUMMARY : Want to save up to 35 percent on your electricity bill?; KSEB suggests a way

Savre Digital

Recent Posts

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് എ.സി ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കേരള ആർടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട് റൂട്ടിലേക്ക് പുതിയ നാല് എസി ബസുകൾ സർവീസ് ആരംഭിക്കാനൊരുങ്ങി കേരള ആർടിസി. നിലവിൽ മൂന്ന്…

4 minutes ago

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു.  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…

15 minutes ago

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…

36 minutes ago

ഓപ്പറേഷൻ നുംഖോർ: ദുൽഖറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…

40 minutes ago

കെ.പി.സി.സി മുൻ സെക്രട്ടറി പി.ജെ. പൗലോസ് അന്തരിച്ചു

മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…

44 minutes ago

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…

2 hours ago