ബെംഗളൂരു: വൈദ്യുതി ലൈൻ പൊട്ടിവീണ കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. തുമകുരു തുരുവേക്കരെ താലൂക്കിലെ ഗൊരഘട്ട ഗ്രാമത്തിലാണ് സംഭവം. പോഷക് ഷെട്ടി ആണ് മരിച്ചത്. ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടി കമ്പിവേലിയിൽ വീണിരുന്നു. ഇതോടെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ കമ്പിവേലിയിൽ ചവിട്ടുകയായിരുന്നു.
ലൈൻ പൊട്ടിവീണെങ്കിലും വൈദ്യുതി ഓഫ് ആക്കിയിരുന്നില്ല. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ദിവസം മുമ്പാണ് ലൈൻ പൊട്ടി വീണത്. നിരവധി തവണ പരാതിപ്പെട്ടിട്ടും ഇത് ശരിയാക്കാൻ ബെസ്കോം ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. ബെസ്കോം ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ ലോക്കൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ELECTROCUTED
SUMMARY: 5-year-old boy playing outside house electrocuted to death
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…
ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…