ബെംഗളൂരു: വൈദ്യുതി വിതരണത്തിലുണ്ടായ തകരാർ കാരണം മെട്രോയുടെ ഗ്രീൻ ലൈനിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 5.33നാണ് വൈദ്യുതി വിതരണ സംവിധാനത്തിൽ തകരാറുണ്ടായത്. തുടർന്നാണ് നാഗസാന്ദ്രയെയും സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനെയും ബന്ധിപ്പിക്കുന്ന റൂട്ടിൽ സർവീസ് തടസപ്പെട്ടത്. ഒന്നരമണിക്കൂറോളമാണ് സർവീസ് തടസമുണ്ടായത്.
പിന്നീട് വൈദ്യുതി വിതരണം പുനസ്ഥാപിച്ചതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. തുടർന്ന് ആർവി റോഡിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ട്രെയിൻ സർവീസുകൾ രാത്രി 7.05 മുതൽ പുനരാരംഭിച്ചു. നാഗസാന്ദ്രയ്ക്കും ആർവി റോഡ് മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ മാത്രമാണ് ട്രെയിനുകൾ സർവീസ് തടസപ്പെട്ടതെന്ന് ബിഎംആർസിഎൽ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Metro services hit on Bengaluru’s Green line for over 1.5 hours after fault in power supply system
കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…
തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. രാഹുല്‍ തന്നോട് സാമൂഹിക…
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകൻ രോഹിത് പാണ്ഡെയാണ്…
ബെംഗളൂരു: ശിവമോഗയിൽ ബൈക്കപകടത്തില്‍ രണ്ട് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ഉഡുപ്പി കാട്പാഡി സ്വദേശിആദിത്യ (21), ദാവണഗെരെ ന്യാമതി സ്വദേശിയായ സന്ദീപ്…
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…