കൊച്ചി: പൊളിച്ചു കളയാന്‍ ഹൈക്കോടതി ഉത്തരവിട്ട വൈറ്റിലയിലെ ചന്ദര്‍കുഞ്ച് ഫ്‌ളാറ്റ് സമുച്ചയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കോടതി ഉത്തരവ് എത്രയും വേഗം നടപ്പാക്കുമെന്ന് കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു, എത്രയും വേഗം നടപടികൾ നടപടികൾ പൂർത്തിയാക്കുമെന്നും കലക്ടർ പറഞ്ഞു.
വൈറ്റിലയ്ക്ക് സമീപം സില്‍വര്‍ സാന്റ് ഐലന്റിലെ ‘ചന്ദര്‍ കുഞ്ച്’ എന്ന ഫ്ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളാണ് പൊളിക്കേണ്ടത്. മൂന്ന് ടവറുകളിലായി ആകെ 264 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി 2018-ലാണ് ഈ ഫ്ളാറ്റ് നിര്‍മിച്ചത്. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഫ്ലാറ്റ് സമുച്ഛയത്തിലെ ബി,സി ടവറുകൾ പൊളിക്കാൻ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഫ്ളാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്
അതേസമയം, ഫ്ലാറ്റ് പൊളിക്കുന്നതിൽ ജനറൽ ബോഡി യോഗം വിളിച്ച് ഫ്ലാറ്റ് ഉടമകളുടെ സംഘടന. ഈ മാസം 23ന് യോഗം കൂടിയ ശേഷം ഫ്ലാറ്റ് പൊളിക്കലിൽ നിലപാട് വ്യക്തമാക്കും. വാടക, പുതിയ ഫ്ലാറ്റിന്റെ ചെലവ് തുടങ്ങിയ ആശങ്കകൾ യോഗത്തിൽ ചർച്ചചെയ്ത് കലക്ടറെ അറിയിക്കാനാണ് തീരുമാനം.
<br>
TAGS : FLAT DEMOLITION | KOCHI
SUMMARY : Vytila Army Flat; Collector said Tower A can demolish other towers without any problem
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…