ബെംഗളൂരു: വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് പോകുന്നവർക്കായി അധിക സർവീസുകൾ പ്രഖ്യാപിച്ച് കേരള, കർണാടക ആർടിസികൾ. ഏഴ് അധിക സർവീസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചത്. കർണാടക ആർടിസി ഇതിനകം 10 അധിക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 25 നാണ് ഇവ സർവീസ് നടത്തുക.
കേരള ആർടിസി കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂർ, തൃശൂർ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുമാണ് പ്രഖ്യാപിച്ചത്.
കർണാടക ആർടിസി കണ്ണൂർ ( 9.13pm, 10.10pm), എറണാകുളം (10.10), കോട്ടയം (7.40), കോഴിക്കോട് (9.29), പാലക്കാട് (9.21,9.38), തൃശ്ശൂർ (8.59pm,9.05pm) മൈസൂരു- എറണാകുളം (9.28) എന്നിങ്ങനെയാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ മൈസൂരുവിൽനിന്ന് ഒരു സർവീസുകൂടിയുണ്ടാകും.നഗരത്തിലെ മലയാളി സംഘടനകളും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാട്ടിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.
The post വോട്ടു നഷ്ടപ്പെടുത്തരുത്; 25 ന് കേരളത്തിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തി കേരള, കർണാടക ആർടിസികൾ appeared first on News Bengaluru.
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…