ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി ഏതാനും നിമിഷങ്ങൾ ബാക്കി. ബെംഗളൂരു നഗരത്തിൽ കനത്ത സുരക്ഷയാണ് സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. 2,400 ബെംഗളൂരു സിറ്റി പോലീസ് ഉദ്യോഗസ്ഥരെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ സെക്ഷൻ 144 പ്രഖ്പിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കരുതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ജൂൺ 4 അർദ്ധരാത്രി വരെ മദ്യവിൽപ്പന നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 1,524 പോലീസ് ഉദ്യോഗസ്ഥരെയും 13 സിറ്റി ആംഡ് റിസർവ് (സിഎആർ) യൂണിറ്റുകളും നാല് ക്വിക്ക് റെസ്‌പോൺസ് ടീമുകളും (ക്യുആർടി) സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ദയാനന്ദ പറഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലായി 516 ഉദ്യോഗസ്ഥരും ഒരു സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്) യൂണിറ്റും (92 പേർ) നിലവിൽ സ്‌ട്രോംഗ്‌റൂമുകളിൽ ഡ്യൂട്ടിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വോട്ടെണ്ണൽ കേന്ദ്രത്തിന് ചുറ്റുമായി 400 ട്രാഫിക് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
മൗണ്ട് കാർമൽ കോളേജ്, വസന്തനഗർ (ബെംഗളൂരു സെൻട്രൽ), സെൻ്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ, വിട്ടൽ മല്യ റോഡ് (ബെംഗളൂരു നോർത്ത്), എസ്എസ്എംആർവി കോളേജ്, ജയനഗർ (ബെംഗളൂരു സൗത്ത്) എന്നിവിടങ്ങളിലാണ് ബെംഗളൂരുവിൽ വോട്ടെണ്ണൽ നടക്കുന്നത്.
TAGS: BENGALURU, POLITICS, ELECTION
KEYWORDS: vote counting today strict measures in place
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…