വ്യവസായിയുടെ കൊലപാതകം; ഭാര്യയും അമ്മയും പിടിയിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകത്തിൽ ഭാര്യയും അമ്മയും പിടിയിൽ. ബെംഗളൂരു സ്വദേശി ലോകനാഥ് സിംഗ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് ലോക്നാഥ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും, ഭാര്യാമാതാവും പിടിയിലാകുന്നത്. പ്രതികൾ ലോകനാഥിന് ആദ്യം ഭക്ഷണത്തിൽ ഉറക്ക​ഗുളിക നൽകിയതായും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് കഴുത്ത്റുത്ത് ഓടി രക്ഷപ്പെട്ടതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ്സ് ഇടപാടുകളുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ദമ്പതികൾ നിരന്തരം വഴക്കുണ്ടാക്കുകയും വിവാഹമോചനം നേടാൻ പോലും ആലോചിക്കുകയും ചെയ്തതോടെ ബന്ധം വഷളായി. ഇതേത്തുടർന്നാണ് ഭാര്യയും അമ്മയും ചേ‍‌ർന്ന് ലോക്നാഥിനെ കൊല്ലാൻ പദ്ധതിയിട്ടത്. അതേ സമയം മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ലോക്നാഥ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.

TAGS: KARNATAKA | CRIME
SUMMARY: Realtor Lokanat Singh murder case, Mother-in-law, wife arrested

Savre Digital

Recent Posts

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…

9 minutes ago

അഹമ്മദാബാദ് വിമാനാപകടം; പൈലറ്റിനെ സംശയ നിഴലിലാക്കിയ റിപ്പോര്‍ട്ടുകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…

15 minutes ago

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്‌…

1 hour ago

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

2 hours ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

3 hours ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും: ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…

4 hours ago