ബെംഗളൂരു: വ്യവസായി ബി. എം. മുംതാസ് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതി ആയിഷ എന്ന റഹ്മത്ത്, ഇവരുടെ ഭർത്താവ് ഷൊയ്ബ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാളിലെ കല്ലഡ്കയിൽ വച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മൂവരും കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മുൻ എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരൻ കൂടിയായ മുംതാസ് അലിയെ ഞായറാഴ്ചയാണ് കാണാതാകുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ മംഗളൂരു കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍നിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുത്തത്.
ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ഹണിട്രാപ്പ് സംഘമാണെന്നും കണ്ടെത്തിയിരുന്നു. റഹ്മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ റഹ്മത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ്തഫ, സുഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
TAGS: KARNATAKA | ARREST
SUMMARY: Mumtaz Ali case — Three, including prime accused, arrested
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…
കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…
ബെംഗളുരു: കര്‍ണാടകയില്‍ നിന്നുള്ള രണ്ടു ട്രെയിനുകള്‍ക്ക് ശാസ്‌താംകോട്ടയിൽ സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ്, മംഗളൂരു…
ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി.…
മുംബൈ: മുംബൈയിൽ കനത്ത മഴയിൽ മോണോറെയിൽ ട്രെയിൻ തകരാറിലായി. ഇന്നലെ വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്താണ് സംഭവം.…
പാലക്കാട്: യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി…