Categories: KERALATOP NEWS

വ്യവസായ സംരംഭങ്ങള്‍ക്ക് വലിയ ഇളവുമായി സർക്കാർ; പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണ്ട. പകരം ഇനി രജിസ്‌ട്രേഷന്‍ മാത്രം മതി

തിരുവനന്തപുരം: സംസ്ഥാനത്തെ സംരംഭങ്ങൾക്ക് വൻ ഇളവുകൾ നൽകാനുള്ള നീക്കവുമായി സർക്കാർ. കാറ്റഗറി ഒന്നിൽ വരുന്ന സംരംഭങ്ങൾക്ക് ലൈസൻസ് വേണ്ട. പകരം തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള രജിസ്ട്രേഷൻ മാത്രം മതിയാകും. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായാണ് വ്യവസായ സംരംഭകര്‍ക്ക് ഇളവുകള്‍ അനുവദിച്ചത്.

വ്യവസായങ്ങളെ സഹായിക്കുന്ന തീരുമാനമാണ് തദ്ദേശ വകുപ്പിന്റേതെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. സംരംഭങ്ങൾ തുടങ്ങുന്നതിന് നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം വരുത്താൻ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരാനാണ് തദ്ദേശ വകുപ്പിന്റെ ആലോചന. സംരംഭങ്ങളെ രണ്ടായി തരം തിരിക്കും. തദ്ദേശ വകുപ്പുകളിൽ നിന്ന് സംരംഭങ്ങൾക്ക് ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രം മതിയെന്ന തീരുമാനത്തിലേക്കാണ് സർക്കാർ കടക്കുന്നത്. ലൈസൻസ് ലഭിക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കാനാണ് പരിഷ്കാരം. ഇതിലൂടെ നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്ന് ലൈസൻസ് ലഭിക്കും.

കാറ്റഗറി ഒന്നിൽ വരുന്നത് ഉത്പാദന യൂണിറ്റുകളാണ്. പൊലൂഷൻ കൺട്രോൾ ബോർഡിൻറെ വൈറ്റ് – ഗ്രീൻ എന്നിവയിലുള്ള യൂണിറ്റുകൾക്ക് പഞ്ചായത്തിൻറെ രജിസ്ട്രേഷൻ വേണം. റെഡ് -ഓറഞ്ച് വിഭാഗത്തിലുള്ള യൂണിറ്റുകൾ ലൈസൻസ് എടുക്കണം. ഇത് ഏകജാലക സംവിധാനത്തിലൂടെ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് എടുക്കാൻ കഴിയും. ഇത് തടയാൻ പഞ്ചായത്തിന് കഴിയില്ല. ഇതും പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി വരും.
<BR>
TAGS : MB RAJESH MINISTER | KERALA GOVERNMENT
SUMMARY : Government offers big concessions to industrial enterprises; No need for license from Panchayat. Instead, only registration is required

 

Savre Digital

Recent Posts

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; പ്രതി മരിച്ച നിലയില്‍

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

19 minutes ago

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുകവലി; കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…

1 hour ago

ബെമാ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി

ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…

2 hours ago

കോതമംഗലത്ത് യുവതിയുടെ ആത്മഹത്യയില്‍ അന്വേഷണം; 10 അംഗ സംഘത്തെ രൂപീകരിച്ചു

കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…

2 hours ago

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…

3 hours ago

നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി; വൻ തീപിടിത്തം

വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…

4 hours ago