വ്യാജരേഖ ചമച്ച് സർക്കാർ ജോലി നേടാൻ ശ്രമം; 48 പേർ പിടിയിൽ

ബെംഗളൂരു: സർക്കാർ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖ ചമച്ച കേസിൽ 48 പേരെ ക്രൈം ബ്രാഞ്ച് പോലീസ് (സിസിബി) അറസ്‌റ്റ് ചെയ്‌തു. ജലവിഭവ വകുപ്പിലെ രണ്ടാം ഗ്രേഡ് അസിസ്‌റ്റൻ്റ് തസ്‌തികയിലേക്ക് നിയമനം നേടാൻ ശ്രമിച്ചവരാണ് പിടിയിലായത്. 37 ഉദ്യോഗാർഥികളെയും 11 ഇടനിലക്കാരെയും അറസ്‌റ്റ് ചെയ്‌തതായി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ സ്‌ക്വാഡ് അറിയിച്ചു. ഇവരിൽ മൂന്ന് പേർ നിലവിൽ സർക്കാർ ജീവനക്കാരാണ്.

ആനന്ദ്, കൃഷ്‌ണ, പ്രദീപ് എന്നിവരാണ് അറസ്‌റ്റിലായ സർക്കാർ ജീവനക്കാർ. ആനന്ദ് കലബുർഗിയിലെ മൊറാർജി ദേശായി സ്‌കൂൾ പ്രിൻസിപ്പലായിരുന്നു. കൃഷ്‌ണ കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ്റെ (കെപിടിസിഎൽ) ജോഗ് ഫാൾസ് ഓഫിസിൽ എഫ്‌ഡിഎ ആയും പ്രദീപ് ഹാസനിലെ ജലവിഭവ വകുപ്പിൻ്റെ എഫ്‌ഡിഐ ആയും ജോലി ചെയ്‌ത് വരികയാണ്. അറസ്‌റ്റിലായ പ്രതികളിൽ നിന്നും 17 മൊബൈൽ ഫോണുകൾ, 40 ലക്ഷം വിലവരുന്ന രണ്ട് കാറുകൾ, ഒരു കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു.

ജലവിഭവ വകുപ്പിലെ സെക്കൻഡ് ഗ്രേഡ് അസിസ്‌റ്റൻ്റ് ബാക്ക്‌ലോഗ് തസ്‌തികയിലേക്ക് 2022 ഒക്ടോബറിൽ നേരിട്ടുള്ള റിക്രൂട്ട്മെന്‍റിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിരുന്നു. 182 ഒഴിവുകളിലേക്കായിരുന്നു അപേക്ഷകൾ ക്ഷണിച്ചിരുന്നത്. ഈ തസ്‌തികയിലേക്ക് അപേക്ഷിച്ച 62 ഉദ്യോഗാർഥികളുടെ മാർക്ക് ഷീറ്റും മറ്റ് രേഖകളും വ്യാജമാണെന്ന് പിന്നീടുള്ള വെരിഫിക്കേഷനിൽ കണ്ടെത്തുകയായിരുന്നു.

ഇതിനെ തുടർന്ന് വകുപ്പ് ഉദ്യോഗസ്ഥർ ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പിന്നീട് കേസ് സിസിബിക്ക് കൈമാറി. തുടർന്ന് സിസിബി ഇൻസ്‌പെക്‌ടർ ശ്രീനിവാസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൽ ഉൾപ്പെട്ട മുഴുവനാളുകളും അറസ്റ്റിലാകുന്നത്.

TAGS: BENGALURU | ARREST
SUMMARY: Around 48 people arrested over certificate fraud to get government jobs

Savre Digital

Recent Posts

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ നേരിയ വർധന. ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ…

20 minutes ago

സ്‌കൂട്ടറില്‍ കാറിടിച്ച്‌ തോട്ടിലേക്ക് തെറിച്ചു വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാറിടിച്ച്‌ തോട്ടില്‍ വീണ സ്കൂട്ടർ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാത 66 തലപ്പാറ സർവീസ് റോഡില്‍ ഞായറാഴ്‌ച വൈകിട്ട്…

58 minutes ago

സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച്‌ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിലാണ് അപകടം. പത്തോളം കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.…

2 hours ago

ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിയുമായി സർക്കാർ

ബെംഗളൂരു: ഓൺലൈൻ വാതുവെയ്പും ചൂതാട്ടവും നിരോധിക്കാൻ നിയമഭേദഗതിക്കൊരുങ്ങി കർണാടക സർക്കാർ. പ്രധാനമായും ഭാഗ്യം ഫലം നിർണയിക്കുന്ന പണം ഉപയോഗിച്ചുള്ള ഓൺലൈൻ…

2 hours ago

സ്വകാര്യ ബസ് സമരം ആരംഭിച്ചു; കൂടുതൽ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക്‌ ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ…

3 hours ago

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കും; അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു.…

3 hours ago