ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടേത് ഉൾപ്പെടെ 28ഓളം സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകൾ ഉണ്ടാക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ. ഡൽഹി സ്വദേശി രാജീവ് സിങ്ങാണ് അറസ്റ്റിലായത്. കലബുർഗി സൈബർ ക്രൈം, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് (സിഇഎൻ) പോലീസ് സംഘം ഡൽഹിയിലെത്തിയാണ് ഇയാളെ പിടികൂടിയത്.
ബെംഗളൂരു യൂണിവേഴ്സിറ്റി, മൈസൂരു യൂണിവേഴ്സിറ്റി, കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 28 സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകൾ നിർമ്മിച്ച് നിരവധി പേർക്കാണ് ഇയാൾ വിറ്റിട്ടുള്ളത്. ഇയാളിൽ നിന്നും നിന്ന് 522 വ്യാജ മാർക്ക് കാർഡുകളും 1,626 ബ്ലാങ്ക് മാർക്ക് കാർഡുകളും, 36 മൊബൈൽ ഫോണുകളും, രണ്ട് ലാപ്‌ടോപ്പുകളും ഒരു പ്രിന്ററും, വിവിധ സർവകലാശാലകളുടെ 122 റബ്ബർ സ്റ്റാമ്പുകളും പോലീസ് പിടിച്ചെടുത്തു.
രാജീവ് സിങ്ങിന്റെ എടിഎം കാർഡുകളും 122 വ്യാജ തിരിച്ചറിയൽ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ പണമിടപാട് നടത്തിയിരുന്ന 85 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി. കഴിഞ്ഞ 7-8 വർഷമായി രാജീവ് വ്യാജ മാർക്ക് കാർഡുകൾ നൽകിവരികയായിരുന്നു. 12-ാം ക്ലാസ്, ഡിപ്ലോമ, ലബോറട്ടറി ടെക്നോളജി, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഡോക്ടർ ഓഫ് ഫിലോസഫി, ബിടെക് ബിരുദങ്ങളുടെ വ്യാജ കാർഡുകൾ ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപയ്ക്ക് വരെയാണ് ഇയാൾ വിറ്റതെന്ന് പോലീസ് പറഞ്ഞു.
TAGS: KARNATAKA | ARREST
SUMMARY: Kalaburagi police bust fake marks card racket, arrest one from Delhi
ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…
കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്…
ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ…
ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി.…
മാനന്തവാടി: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.വെള്ളമുണ്ട വാരാമ്പറ്റയിലുണ്ടായ സംഭവത്തിൽ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു…