വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി; നാലു ബംഗ്ലാദേശികൾ ബെംഗളൂരുവില്‍ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവില്‍ വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കിയ നാലു ബംഗ്ലാദേശികളെ പോലീസ് അറസ്റ്റുചെയ്തു. ഷമിം അഹമ്മദ്, മുഹമ്മജ് അബ്ദുള്ള, നൂർജഹാൻ, ഹാരൂൺ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബെന്നാർഘട്ടയിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു ഇവർ.

ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) സംഘം ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. വ്യാജ വാടകരേഖകളും താമസസ്ഥലത്തിന്റെ വ്യാജരേഖകളും ഉപയോഗിച്ചാണ് ഇവർ ആധാർ, പാൻ, റേഷൻകാർഡുകൾ സ്വന്തമാക്കിയത്. വ്യാജരേഖകളുണ്ടാക്കാൻ ഇവരെ സഹായിച്ച ബെംഗളൂരു സ്വദേശികളായ മുബാറക്, മുനീർ, ഹുസൈൻ, നഹീം എന്നിവരുടെപേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.

The post വ്യാജ വാടകരേഖകളുപയോഗിച്ച് തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി; നാലു ബംഗ്ലാദേശികൾ ബെംഗളൂരുവില്‍ അറസ്റ്റിൽ appeared first on News Bengaluru.

Savre Digital

Recent Posts

സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തല്‍

കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…

19 minutes ago

നിമിഷ പ്രിയയുടെ മോചനം: ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച്‌ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന…

1 hour ago

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്.…

1 hour ago

കലാവേദി ഓണാഘോഷം; കായികമേള 17-ന്

ബെംഗളൂരു: കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള ഞായറാഴ്ച രാവിലെ 10.30 മുതൽ മാർത്തഹള്ളി കലാഭവനിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ,…

1 hour ago

വോട്ട് കൊള്ള: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം, കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രിയിൽ

തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.…

2 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍…

2 hours ago