വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; ബെംഗളൂരുവിൽ 99 പേർക്കെതിരെ കേസ്

ബെംഗളൂരു: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനു ബെംഗളൂരുവിൽ 99 പേർക്കെതിരെ കേസെടുത്തു. 2021നും 2024നും ഇടയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സംസ്ഥാനത്ത് 247 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനായി തുറന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലുകൾ വഴിയാണ് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികളെ കണ്ടെത്തി നടപടിയെടുക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലുകൾ (എസ്എംഎംസി) രൂപീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും യൂട്യൂബ് ചാനലുകളിലും പ്രചരിക്കുന്ന പ്രകോപനപരമായ സന്ദേശങ്ങൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിനായി പൊതുജനങ്ങളെ ഉൾപ്പെടുത്തി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിച്ചിട്ടുമുണ്ട്.

വ്യാജ വാർത്തകളുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിനിടെ 247 കേസുകളാണ് വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ 99, മൈസൂരു, കലബുർഗി, ബെളഗാവി എന്നിവിടങ്ങളിൽ 2 കേസുകൾ വീതം, മംഗളൂരുവിൽ ആറ്, തുമകുരുവിൽ ഒമ്പത്, രാമനഗര, ചിക്കബല്ലാപുര, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിൽ മൂന്ന് വീതം, കുടകിൽ 14 കേസുകൾ എന്നിങ്ങനെയാണ് മറ്റ്‌ കണക്കുകൾ.

TAGS: BENGALURU | FAKE NEWS
SUMMARY: 99 booked in Bengaluru for fake news roll

Savre Digital

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

4 hours ago

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…

4 hours ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

4 hours ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

5 hours ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

6 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

6 hours ago