ബെംഗളൂരു: വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃതമായി കെട്ടിടം നിർമിച്ച മൂന്ന് പേർക്കെതിരെ കേസ്. രാജരാജേശ്വരി നഗറിലാണ് സംഭവം. ബിബിഎംപി നൽകിയ പ്ലാനിന് പകരം വ്യാജ പ്ലാനുകൾ സൃഷ്ടിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചതിനും 20 അനധികൃത യൂണിറ്റുകൾ ചേർത്തതിനുമാണ് സ്ഥല ഉടമ, ഡെവലപ്പർ, ആർക്കിടെക്റ്റ് എന്നിവർക്കെതിരെ കേസെടുത്തത്.
സ്ഥലം ഉടമ ജി. ലക്ഷ്മി പ്രസാദ്, ലക്‌വിൻ ഡവലപ്പേഴ്‌സ് എംഡി ഹർദീപ്, എ.വിജയകുമാർ എന്നിവർക്കെതിരെയാണ് നടപടിയെന്ന് രാജരാജേശ്വരി നഗർ സോണൽ കമ്മീഷണർ ബി. സി. സതീഷ് പറഞ്ഞു. സോണൽ ചട്ടങ്ങൾ അനുസരിച്ച് കെട്ടിടത്തിന് രണ്ട് നില മാത്രമേ അനുവദിച്ചിരുന്നുള്ളു. എന്നാൽ ഇത് ലംഘിച്ച് 20 അധിക നിലകളാണ് കെട്ടിടത്തിൽ പണികഴിപ്പിച്ചത്. വ്യാജ പ്ലാൻ കാണിച്ചാണ് ഇത്തരമൊരു തട്ടിപ്പ് നടന്നതെന്ന് സോണൽ കമ്മീഷണർ പറഞ്ഞു.
പ്ലാൻ ലംഘിച്ച് കെട്ടിടം നിർമിച്ചത് കോർപറേഷൻ നിയമത്തിന് വിരുദ്ധമാണ്. സംഭവത്തിൽ കെട്ടിടം ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനോട് പ്രതികരിക്കാതിരുന്നതോടെ മൂവർക്കുമെതിരെ കേസെടുക്കുകയായിരുന്നു.
TAGS: BENGALURU | BBMP
SUMMARY: FIR against land owner, developer over fake plan in Bengaluru
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…