Categories: BENGALURU UPDATES

വ്യാപാരികളിൽ നിന്നും പണം പിരിക്കൽ; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാപാരികളിൽ നിന്നും അനധികൃതമായി പണം പിരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രാജഗോപാലനഗർ പോലീസ് സ്റ്റേഷൻ എഎസ്ഐ രാമലിംഗയ്യ, ഹെഡ് കോൺസ്റ്റബിൾ പ്രസന്നകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കടകളിൽ നിന്ന് പണം പിരിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഹൊയ്‌സാല പട്രോൾ പോലീസ് വാഹനം പൊതുജനങ്ങൾ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതേതുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് നടപടി.

വ്യാപാരികളിൽ നിന്ന് പോലീസുകാർ രാത്രികളിൽ പണം പിരിക്കുന്നത് പതിവാണെന്ന് വ്യാപാരികൾ ആരോപിച്ചിരുന്നു. എന്നാൽ ഇതിൽ കാര്യമായ നടപടി ഉണ്ടായിരുന്നില്ല. ഇതേതുടർന്നാണ് കഴിഞ്ഞ ദിവസം പട്രോളിംഗ് വാഹനം നാട്ടുകാർ ആക്രമിക്കാനൊരുങ്ങിയത്.

Savre Digital

Recent Posts

‘എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തും’; ബാബുരാജ്

കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…

20 minutes ago

ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം

കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവർ സുല്‍ഫിക്കർ, യാത്രക്കാരി…

41 minutes ago

‘അമ്മ’ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…

2 hours ago

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…

3 hours ago

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…

4 hours ago

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…

4 hours ago