ഹരിയാനയിലെ പഞ്ച്കുല ജില്ലയില്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനം തകര്‍ന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണത്. എന്നാല്‍ ജനവാസമേഖലയില്‍ തകര്‍ന്ന് വീഴുന്നത് ഒഴിവാക്കാന്‍ പൈലറ്റിനായി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഐഎഎഫ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് വ്യോമസേന പറഞ്ഞു.
അംബാല വ്യോമതാവളത്തില്‍ നിന്ന് പരിശീലന പറക്കലിനിടെയാണ് വിമാനം പറന്നുയര്‍ന്നത്. പൈലറ്റ് സുരക്ഷിതനാണ്. കഴിഞ്ഞ മാസം മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം പതിവ് പരിശീലന പറക്കലിനിടെ ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് വീണിരുന്നു. ഈ അപകടത്തിന് മുമ്പും രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു.
TAGS : LATEST NEWS
SUMMARY : Air Force fighter jet crashes
ന്യൂഡൽഹി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞതിനെതിരെയുള്ള ദേശീയപാത അതോറിറ്റിയുടെ ഹർജിയില്‍ സുപ്രിം കോടതിയുടെ വിമർശനം. ടോള്‍ നല്‍കിയിട്ടും ദേശീയപാത…
ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ജാമ്യം നല്‍കിയതിനെതിരെ കര്‍ണാടക സർക്കാർ സുപ്രിം…
തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233…
ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാള്‍ക്ക് ഗുരുതരമായി…
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…