ബെംഗളൂരു: വ്രതാനുഷ്ടാനം പുനര്‍വിചിന്തനത്തിന് പ്രേരിതമാവുകയും അതിലൂടെ മാനസിക പരിവര്‍ത്തനം സാധ്യമാക്കപ്പെടുകയും വേണമെന്നും വ്രതകാലം കഴിഞ്ഞിട്ടും സ്വഭാവത്തിലും സംസ്‌കാരത്തിലും മാറ്റം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ വ്രതകാലം നിശ്ഫലമാണെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി പറഞ്ഞു. എം എം എ ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ റമളാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍ സമൂഹം മനുഷ്യനെ മാറ്റി നിര്‍ത്തുന്ന കാലമാണിത്. മാനവികതയിലൂടെയാണ് റമളാന്റെ പലായണം. ഖുര്‍ആന്‍ മാനവികതയുടെ പ്രചാരണ ഗ്രന്ഥമാണ്. മനുഷ്യനാണ് അതിലെ പ്രമേയമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ഉൃ.എന്‍.എ. മുഹമ്മദ്, ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, അഡ്വ. പി. ഉസ്മാന്‍,കെ.സി അബ്ദുല്‍ ഖാദര്‍ ശംസുദ്ധീന്‍ കൂടാളി, കെ.എച്ച് ഫാറൂഖ്, സി.എച്ച് ശഹീര്‍, പി.എം. മുഹമ്മദ് മൗലവി, ബഷീര്‍ ഇംപീരിയല്‍, കെ. ഹാരിസ്, വൈക്കിംഗ് മൂസ ഹാജി, എ.കെ. അശ്‌റഫ് ഹാജി, തുടങ്ങിയവര്‍ പങ്കെടുത്തു.
The post വ്രതം: പുനർവിചിന്തനത്തിന് പ്രേരിതമാവണം-സെയ്തു മുഹമ്മദ് നൂരി appeared first on News Bengaluru.
Powered by WPeMatico
വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.…
ബെംഗളൂരു : ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇസിഎ) 50-ാമത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. 2025-2026 വർഷത്തേക്കുള്ള ഭാരവാഹികളെയും എക്സിക്യൂട്ടീവ്…
ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള പശമൈലാറമിലെ ഫാർമസ്യൂട്ടിക്കല്‍ യൂണിറ്റിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പരുക്കേറ്റവരില്‍ ഏകദേശം 15 പേർ ആശുപത്രികളില്‍…
ബെംഗളൂരു: ബെംഗളൂരു, മൈസൂരു അടക്കമുള്ള കേരള ആര്‍ടിസി ബസ് കൗണ്ടറുകളില്‍ അന്വേഷണങ്ങള്‍ക്കുള്ള ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ…
ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ…
ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുത ബന്ധം ബെസ്കോം വിഛേദിച്ചു. സ്റ്റേഡിയത്തിൽ തീപിടിത്തം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന്…