മലപ്പുറം: വ്ലോഗർ ജുനൈദിന്‍റെ അപകട മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനായ വഴിക്കടവ് ആലപ്പൊയിൽ ചോയത്തല വീട്ടിൽ ജുനൈദ് (34) വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയിൽ അപകടത്തിൽപ്പെടുന്നത്. മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. മഞ്ചേരിയിൽനിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കംനിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇയാൾക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാൽ, ഇത് ഒത്തുതീർപ്പാക്കിയതാണെന്ന് പോലീസ് വ്യക്തമാക്കി. ജുനൈദ് അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നുവെന്ന വിവരം അപകടത്തിന് തൊട്ടുമുമ്പ് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.
<br>
TAGS : VLOGGER | DEATH | MALAPPURAM
SUMMARY : Vlogger Junaid’s death: Police say nothing unusual
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…
ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…