ബെംഗളൂരു: എംജി റോഡിനെയും കബ്ബൺ റോഡിനെയും ബന്ധിപ്പിക്കുന്ന കാമരാജ് റോഡ് ഭാഗികമായി തുറന്നു. അഞ്ച് വർഷം മുമ്പ് മെട്രോ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് റോഡ് അടച്ചത്. നേരത്തെ ഏപ്രിൽ അവസാനത്തോടെ റോഡ് പൂർണമായും തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നെങ്കിലും, മെട്രോ നിർമാണ ജോലികൾ പൂർത്തിയാകാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു.
കാമരാജ് റോഡിനെ എംജി റോഡിൽ നിന്ന് കബ്ബൺ റോഡിലേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുന്ന വൺവേ റോഡാക്കി മാറ്റാനാണ് ട്രാഫിക് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
220 മീറ്റർ ദൂരമുള്ള കാമരാജ് റോഡ്, പിങ്ക് ലൈനിൻ്റെ (നാഗവാര മുതൽ കലേന അഗ്രഹാര വരെ) എംജി റോഡ് ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി 2019 ജൂണിലാണ് അടച്ചത്. റോഡ് അടച്ചതിനാൽ, ശിവാജിനഗറിലേക്കോ കൊമേഴ്‌സ്യൽ സ്ട്രീറ്റിലേക്കോ പോകുന്ന വാഹനങ്ങൾ അനിൽ കുംബ്ലെ സർക്കിൾ, ട്രിനിറ്റി സർക്കിൾ എന്നിവിടങ്ങളിൽ നിന്ന് തിരിഞ്ഞ് പോകാറായിരുന്നു പതിവ്. ഇത് എംജി റോഡിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.
നിലവിൽ നിർമാണ ജോലികൾ തുടർച്ചയായി നടക്കുന്നുണ്ടെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി.എൽ. യശ്വന്ത് ചവാൻ പറഞ്ഞു.
നിലവിൽ കെആർ റോഡിനും കബ്ബൺ റോഡ് ജംഗ്ഷനും കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റിനും ഇടയിൽ ഒരു വശത്ത് കൂടി ഗതാഗതം അനുവദനീയമാണെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
മയോ ഹാളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കെആർ റോഡിലേക്കും കബ്ബൺ റോഡ് ജംഗ്ഷനിലേക്കും പോകാം. മറ്റുള്ളവയ്ക്ക് ഇടത് തിരിഞ്ഞ് ബിആർവിയിലേക്കോ, കോമേഴ്‌ഷ്യൽ സ്ട്രീറ്റിലെക്കൊ പോകാവുന്നതാണ്.
TAGS: BENGALURU UPDATES| TRAFFIC POLICE
SUMMARY: Kamaraj opens partially after several years
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…