ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഉത്തര കന്നഡ, ബെല്ലാരി, ദാവൻഗെരെ, ഉഡുപ്പി, ചിക്കമഗളുരു, തുമകുരു, ദക്ഷിണ കന്നഡ, ചിക്കബല്ലാപുര, ഹാസൻ, കുടക്, മാണ്ഡ്യ, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, മൈസൂരു, ചാമരാജ്നഗർ, രാമനഗര എന്നീ ജില്ലകളിൽ അടുത്ത മൂന്നു ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ ലഭിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പലയിടങ്ങളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം, ശനിയാഴ്ച 10.4 മില്ലിമീറ്റർ മഴ ബെംഗളൂരുവിൽ പെയ്തു. മഴയിൽ 15 മരങ്ങളും 44 ശിഖരങ്ങളും പൊട്ടിവീണു.

കല്യാൺ നഗർ, ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര തുടങ്ങിയ മേഖലകളിലെ റോഡുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. കല്യാൺ നഗറിലെ സർവീസ് റോഡുകളിലും അണ്ടർപാസുകളിലുമടക്കം വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ബൊമ്മസാന്ദ്ര വ്യവസായ മേഖലയ്ക്ക് സമീപം കനത്ത ഗതാഗതക്കുരുക്കായി. ഇവിടെ ഒരു മണിക്കൂറിലധികം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു.

TAGS: BENGALURU | RAIN
SUMMARY: Heavy rain to lash in parts of city for next three days, yellow alert declared

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

51 minutes ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

1 hour ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

2 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

3 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

3 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

4 hours ago