Categories: KERALATOP NEWS

ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഉയർന്ന തിരമാലയുടെയും സാധ്യത കണക്കാക്കി കേരളതീരത്ത് റെഡ് അലർട്ട് തുടരുകയാണ്. ഈ സാഹചര്യത്തിൽ തിരദേശവാസികളും മത്സ്യ തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അടിയന്തര സാഹചര്യങ്ങളിൽ മാറി താമസിക്കണമെന്നും നിർദേശമുണ്ട്. അതേസമയം കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ മധ്യമേഖലയില്‍ തുടരുന്ന തീവ്ര ന്യൂനമര്‍ദം നിലവില്‍ തമിഴ്‌നാട് തീരത്തേക്ക് എത്തുകയാണ്. നാളെ പുലര്‍ച്ചയോടെ ന്യൂനമര്‍ദം പടിഞ്ഞാറന്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ തമിഴ്‌നാട്, വടക്കന്‍ ആന്ധ്രാപ്രദേശ് തീരം തൊടും.പുതുച്ചേരിക്കും നെല്ലൂരിനും ഇടയിലൂടെ ചെന്നൈയ്‌ക്ക് സമീപത്തൂടെയാകും ന്യൂനമര്‍ദം കരകയറുക. ഇന്ന് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടാണ്. ഇവിടങ്ങളില്‍ കനത്ത മഴ തുടരും. നാളെ മുതല്‍ ശക്തി കുറയുമെങ്കിലും രണ്ട് ദിവസം കൂടി മഴ തുടരും.
<BR>
TAGS : HEAVY RAIN
SUMMARY : Chance of heavy rain. Yellow alert in seven districts

Savre Digital

Recent Posts

ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം; കര്‍മസമിതി നേതാവ് മഹേഷ് ഷെട്ടി തിമറോഡി അറസ്റ്റിൽ

ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…

2 minutes ago

ശ്രീകൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ 14 ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…

36 minutes ago

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

2 hours ago

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

2 hours ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

3 hours ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

3 hours ago