ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾനാടൻ കർണാടക ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിലും, തീരദേശ കർണാടക ജില്ലകളിലും ഏപ്രിൽ 25 വരെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ശരാശരി മഴ സാധാരണയേക്കാൾ ഇരട്ടിയാണെന്നും, വരും ദിവസങ്ങളിൽ ഇതേ സാഹചര്യം തുടരുമെന്നും ഐഎംഡി അറിയിച്ചു. കലബുർഗി, ബീദർ, യാദ്ഗിർ തുടങ്ങിയ വടക്കൻ കർണാടക ജില്ലകളിൽ പരമാവധി താപനില 41 ഡിഗ്രിക്ക് മുകളിലായിരുന്നു. സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ സെൽ പ്രകാരം ബെംഗളൂരുവിൽ ഇതുവരെ മൊത്തത്തിൽ 40 മില്ലീമീറ്റർ മഴ ലഭിച്ചു. തീരദേശ മേഖലയിൽ 130 ശതമാനം അധിക മഴ രേഖപ്പെടുത്തി.
TAGS: KARNATAKA | RAIN
SUMMARY: State to recieve heavy rainfall for coming days
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…