ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിന്റെ വിവിധ ഭാഗഭങ്ങളിൽ മഴയോടൊപ്പം ഇടിമിന്നൽ, ശക്തമായ കാറ്റും ഉണ്ടാകും. വടക്കൻ കർണാടക, തെക്കൻ കർണാടക, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ സ്ഥിരതയില്ലാത്ത കാലാവസ്ഥക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റ് വീശാനും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. മെയ് 15,16 തീയതികളിൽ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും തുടർച്ചയായ നിർത്താതെയുള്ള മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറിയ തോതിലുള്ള പ്രാദേശിക വെള്ളപ്പൊക്കവും അനുഭവപെട്ടേക്കാം. കർണാടകത്തിന്റെ വിവിധ പ്രദേശങ്ങളിലും ബെംഗളൂരുവിന്റെ വിവിധ ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം സ്ഥിതികരിച്ചിട്ടുണ്ട്.
നഗരത്തിൽ ഉച്ച കഴിഞ്ഞോ വൈകുന്നേരങ്ങളിലോ മഴ പെയ്യാൻ സാധ്യത കൂടുതലാണ്. മഴയോടൊപ്പം കാറ്റും ഉണ്ടാകും. ആളുകൾ ജാഗ്രത പാലിക്കണം, അതുപോലെ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറഞ്ഞു.
TAGS: BENGALURU | RAIN
SUMMARY: Heavy rains predicted in Bengaluru, yellow alert declared
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…