ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിൽ മരം കടപുഴകി വീണാൽ ഉടൻ അറിയിക്കണമെന്ന് നിർദേശം നൽജി ബിബിഎംപി. പൊതുജന സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന മരങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാനുള്ള ഫോണ്‍ നമ്പറും ബിബിഎംപി പുറത്തുവിട്ടു.
ബെംഗളൂരു (ഈസ്റ്റ്, വെസ്റ്റ്, സൗത്ത്), ബൊമ്മനഹള്ളി, ദാസറഹള്ളി, ആര്‍ആര്‍ നഗര്‍, മഹാദേവപുര, യെലഹങ്ക എന്നിവിടങ്ങളിലെ അപകടകരമായ മരങ്ങളെക്കുറിച്ച് അറിയിക്കാന്‍ ബിബിഎംപി നഗരവാസികളോട് ആവശ്യപ്പെട്ടു.
മഴയ്ക്ക് ശേഷമുള്ള അപകടങ്ങളെ നേരിടാന്‍ പൊതുജന സഹകരണവും ബിബിഎംപി തേടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ബെംഗളൂരുവില്‍ 200-ല്‍ അധികം മരങ്ങള്‍ കടപുഴകി വീണിരുന്നു. ഇത് റോഡരികിൽ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ വരുത്തുകയും ഗതാഗത തടസങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഇതിനിടെ കനത്ത മഴ കാരണം ഇന്നും നാളെയും ബെംഗളൂരുവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നഗരത്തിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 30, 22 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതിനാല്‍, വെള്ളക്കെട്ടും ഗതാഗത പ്രശ്നങ്ങളും പരിഹരിക്കാന്‍ തയ്യാറെടുപ്പ് നടത്തിയതായി അധികൃതർ പറഞ്ഞു. ബിബിഎംപിയും ബെംഗളൂരു ട്രാഫിക് പോലീസും നഗരത്തില്‍ മഴക്കാലത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…