ബെംഗളൂരു: തമിഴ്നാട്ടിൽ ശക്തമായ മഴ പെയ്തതോടെ ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ന്യൂഡൽഹിയിൽ നിന്ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ ഇറങ്ങേണ്ട വിമാനമാണ് ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്. പിന്നീട് മഴ കുറഞ്ഞതോടെ ഇതേ വിമാനത്തിൽ യാത്രക്കാരെ സുരക്ഷിതരായി ചെന്നൈയിൽ എത്തിച്ചു.
ഇതിനിടെ സാങ്കേതിക തകരാർ കാരണം ബുധനാഴ്ച ചെന്നൈയിൽ നിന്നുള്ള 12 വിമാനങ്ങളാണ് റദ്ദാക്കിയത്. കൊച്ചി, തിരുവനന്തപുരം, മധുരൈ, ശിവമോഗ, ബാഗ്‌ഡോഗ്ര, ജാഫ്‌ന, കൊൽക്കത്ത എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള പുറപ്പെടൽ വിമാനങ്ങളും തിരുവനന്തപുരം, മധുര, കൊച്ചി, കൊൽക്കത്ത, ജാഫ്‌ന എന്നിവിടങ്ങളിൽ നിന്നുള്ള അറൈവൽ വിമാനങ്ങളും റദ്ദാക്കി.
TAGS: BENGALURU | FLIGHT DIVERTED
SUMMARY: 12 flights cancelled at Chennai airport, one diverted to Bengaluru
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…