ബെംഗളൂരു: കർണാടകയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് കർണാടക തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിൽ ജൂലൈ 22 വരെയാണ് ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മഴ തുടരുന്ന സാഹചര്യത്തിൽ കാവേരി റിസർവോയർ മൂന്ന് ദിവസത്തിനകം പൂർണ ശേഷിയിലെത്തുമെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്ഡിഎൻഎംസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹാരംഗി, കബനി റിസർവോയറുകൾ ഇതിനോടകം പൂർണ ശേഷിയിൽ എത്തിയിട്ടുണ്ട്. ഐഎംഡി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശങ്ങളിൽ പെയ്ത വ്യാപകമായ മഴയെത്തുടർന്ന് തീരപ്രദേശങ്ങളിലും പശ്ചിമഘട്ട മേഖലകളിലും പല ജലാശയങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്.
അതേസമയം, മുൻകരുതൽ നടപടിയായി കുടക്, ഉഡുപ്പി ജില്ലകളിലെ സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും ജില്ലാ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകൾക്കും അവധി പ്രഖ്യാപിച്ചു. മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. നേത്രാവതി നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തിയതിനാൽ നദിക്ക് കുറുകെ നിർമ്മിച്ച രണ്ട് അണക്കെട്ടുകളിലെ എല്ലാ ക്രസ്റ്റ് ഗേറ്റുകളും തുറന്നു. ജൂലൈ 18 ന് ബണ്ട്വാല താലൂക്കിലെ പാനെമംഗലൂരിലെ ആലഡ്കയിൽ 15 ഓളം വീടുകളിൽ വെള്ളം കയറിയിരുന്നു. ബുധനാഴ്ച രാത്രിയോടെ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആലഡ്കയിലെ സർക്കാർ സ്കൂളും വെള്ളത്തിനടിയിലായി.
കുടകിലും കാവേരി, ലക്ഷ്മണ തീർഥ നദികൾ കരകവിഞ്ഞൊഴുകുകയാണ്. അതേസമയം, ഐഎംഡി ജൂലൈ 18ന് പുറപ്പെടുവിച്ച മഴ റെക്കോർഡ് പ്രകാരം കർണാടകയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഉത്തര കന്നഡയിലെ കാസിൽ റോക്കിലാണ്. ജൂലൈ 17ന് രാവിലെ 8.30 മുതൽ ജൂലൈ 18 ന് രാവിലെ 8.30 വരെ കാസിൽ റോക്കിൽ 240 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.
TAGS: KARNATAKA | RAIN UPDATES
SUMMARY: IMD issues red alert for Dakshina and Uttara Kannada, coastal and south interior K’taka
കൊച്ചി: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി റമീസിന്റെ മാതാപിതാക്കള്‍ ഒളിവില്‍. പിടികൂടാനുള്ള ശ്രമം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ…
കോട്ടയം: കോട്ടയം ജില്ലയുടെ അൻപതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്‌ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ…
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…