Categories: KARNATAKATOP NEWS

ശക്തമായ മഴ; ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ കാരണം ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇതേ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത നാല് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും അവധി ബാധകമാണ്. തിങ്കളാഴ്ച പ്രദേശത്ത് കനത്ത മഴ പെയ്തതിനെത്തുടർന്ന് പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് ഉത്തര കന്നഡയിലെ കാസിൽ റോക്കിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 220 മില്ലിമീറ്റർ. ഉത്തര കന്നഡ ജില്ലയിൽ ജൂലൈ 16 ന് രാത്രി 8.30 വരെ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ടിനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക തീരപ്രദേശങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy rainfall in DK, Udupi; DC declares holiday for schools, PU colleges on July 16

Savre Digital

Recent Posts

ആന്ധ്രയിൽ സ്വാതന്ത്ര്യദിനം മുതല്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്സിനും സൗജന്യ ബസ് യാത്ര

അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ്…

24 minutes ago

എടിഎം കവർച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച…

1 hour ago

ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ…

1 hour ago

മൈസൂരു ദസറ; ആനകൾക്ക് വൻവരവേൽപ്പ്, തൂക്കത്തില്‍ ഒന്നാമന്‍ ഭീമ

ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…

2 hours ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു…

2 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു

ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍…

3 hours ago