ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ബുധനാഴ്ച വർക്ക് ഫ്രം ഹോം നിർദേശിച്ച് സർക്കാർ. മഴ കാരണം ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, ഓഫീസ് പരിസരങ്ങളിലേക്കുള്ള യാത്ര അപകടസാധ്യതകളുണ്ടാക്കും. മുൻകരുതൽ നടപടിയെന്ന നിലയിൽ, ജീവനക്കാരെ വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവദിക്കണമെന്ന് ഐടി -ബിടി വകുപ്പ് നിർദേശിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരുവിൽ തുടർച്ചയായി പെയ്യുന്ന മഴ കാരണം നിരവധി ജീവനക്കാർ വർക്ക് ഫ്രം ഹോം ആവശ്യപ്പെടുന്നത് കണക്കിലെടുത്താണിത്. സ്കൂളുകൾക്ക് ഇന്നലെ തന്നെ ജില്ലാ കമ്മീഷണർ അവധി പ്രഖ്യാപിച്ചിരുന്നു.
നഗരത്തിൽ ചൊവ്വാഴ്ച മാത്രം ആകെ 37 മില്ലിമീറ്റർ മഴയും മറ്റ് പ്രദേശങ്ങളിൽ രാവിലെ 8.30 നും ഉച്ചകഴിഞ്ഞ് 3.30നും ഇടയിൽ 65 മില്ലിമീറ്റർ മഴയും ലഭിച്ചു. മഴയെ തുടർന്ന് മാന്യത ടെക് പാർക്ക് ഉൾപ്പെടെ നിരവധി റോഡുകൾ വെള്ളത്തിനടിയിലായി. ഐഎംഡിയുടെ കണക്കനുസരിച്ച് നഗരത്തിൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്.
TAGS: BENGALURU | RAIN
SUMMARY: Govt propose wfh for corporate it company employees
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…